മൂവാറ്റുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ കേരളോത്സവം 2021രജിസ്‌ട്രേഷന് തുടക്കമായി. ജില്ലാതലത്തിൽ നേരിട്ടാണ് കേരളോത്സവം സംഘടിപ്പിക്കുക. പൂർണ്ണമായി ഓൺലൈനായി ആയിരിക്കും മത്സരങ്ങൾ. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും ഉള്ളവർക്ക് ജില്ലാതല മത്സരത്തിൽ നേരിട്ട് പങ്കെടുക്കാം. ഇക്കുറി കായികമത്സരങ്ങൾ ഉണ്ടാകില്ല. 49 ഇനങ്ങളിലായി കലാ മത്സരങ്ങളാണ് നടത്തുക. രജിസ്‌ട്രേഷനും വീഡിയോ അപ്‌ലോഡിംഗിനുമായി ഈമാസം 12 വരെ ( www.keralotsavam.com ) മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2428071, 9605975196 , 6282173856.