anwar-sadath-mla
എടത്തല അൽ അമീൻ കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം, നൊച്ചിമ സേവന ലൈബ്രറി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ എനർജി മാനേജ്‌മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഊർജ്ജ കിരൺ പരിപാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: എടത്തല അൽ അമീൻ കോളേജ് ഭൗതികശാസ്ത്ര വിഭാഗം, നൊച്ചിമ സേവന ലൈബ്രറി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ എനർജി മാനേജ്‌മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഊർജ്ജ കിരൺ സെമിനാറും ഗോ ഇലക്ട്രിക് കാമ്പയിനും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. റൈജ അമീർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ മീന്ത്രയ്ക്കൽ, പഞ്ചായത്തംഗങ്ങളായ ഷിബു പള്ളിക്കൂടി, സ്വപ്ന ഉണ്ണി, സീന മാർട്ടിൽ, ഷാനിയ മേരി ജോസ്, ഇ. ഹിബ റഹ്മാൻ, ടി.എൻ. രഞ്ജിനി, വി. ചിത്രാമണി, ലൈല അഷറഫ് എന്നിവർ സംസാരിച്ചു.