covid

തൃക്കാക്കര: കൊവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികൾക്കുളള ധനസഹായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിച്ചു. എറണാകുളം ജില്ലയിലെ 8 കുട്ടികളിൽ ആദ്യഘട്ടത്തിൽ 2 കുട്ടികൾക്കായി മൂന്ന് ലക്ഷം രൂപ വീതം സർക്കാർ ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചതിന്റെ രേഖ കുട്ടികളുടെ സംരക്ഷകർക്ക് കളക്ടർ കൈമാറി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ബിറ്റി കെ.ജോസഫ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പ്രേംന മനോജ് ശങ്കർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സിനി കെ.എസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പ്രതിമാസം 2000 രൂപ വീതം ഈ കുട്ടികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.