krishi-kottuvalli-
കോട്ടുവള്ളിയിൽ ഔഷധ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ സോമൻ ആലപ്പാട്ടിന്റെ കൃഷിയിടത്തിലെ ഔഷധ നെൽകൃഷിയുടെ കൊയ്ത്തുത്സവം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജാ വിജു, സെബാസ്റ്റ്യൻ തോമസ്, ഷീജാ ബാബു,സിന്ധു നാരായണൻകുട്ടി, രഞ്ജിത്ത്, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു തുടങ്ങിയവർ പങ്കെടുത്തു. വർഷങ്ങളായി തരിശുകിടന്ന രണ്ടര ഏക്കർ സ്ഥലം കൃഷിയോഗ്യമാക്കി സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിലാരുന്നു കൃഷി.