 
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫയർഫോഴ്സിന്റെ കിഴിൽ സിവിൽ ഡിഫൻസ് ദിനാചരണവും മെമന്റോ വിതരണവും നടന്നു. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തനമേഖലയിൽ മികവ് തെളിയിച്ചവർക്കുള്ള മെമന്റോകൾ ജില്ലാ ഫയർ ഓഫീസർ കെ.എസ്. ജോജി വിതരണം ചെയ്തു. ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നിതിൻ എസ്. നായർ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ രഞ്ജിത്ത് പി.ആർ, മാത്യു കുഴൽനാടൻ എം.എൽ.എ, ഫാ. ആന്റണി പുത്തൻകുളം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജിജിമോൻ, കെ.എസ്.എഫ്.എ മേഖലാ സെക്രട്ടറി പി.എം. റഷീദ്, സിവിൽ ഡിഫൻസ് അംഗം നവാസ് എം.എസ് എന്നിവർ സംസാരിച്ചു.