കിഴക്കമ്പലം: കുന്നത്തുനാട്ടിലെ സഞ്ചരിക്കുന്ന മാവേലിസ്റ്റോർ വിൽപനശാലയുടെ ഫ്‌ളാഗ് ഓഫ് ഇന്ന് രാവിലെ 10ന് മാറമ്പിള്ളി മാവേലി സൂപ്പർസ്റ്റോറിന് മുന്നിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കും. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതും ലക്ഷ്യമിട്ട് നടപ്പാക്കുന്ന മാവേലിസ്റ്റോർ വാഹനം 8, 9 തീയതികളിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തും. ഇന്ന് രാവിലെ വാഴക്കുളം, കാവുങ്കൽ പമ്പ് ജംഗ്ഷൻ, നെല്ലാട് ജംഗ്ഷൻ എന്നിവിടങ്ങളിലും നാളെ ഐരാപുരം പഞ്ചായത്ത് ജംഗ്ഷനിലും വാഹനമെത്തും.