
പറവൂർ: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ഒമ്പത് മാസമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിറ്റാറ്റുകര വടക്കേ പട്ടണം ഇത്തിൾപറമ്പ് പടിഞ്ഞാറെക്കാട് വീട്ടിൽ പരേതനായ ബഷീറിന്റെ മകൻ സജീവ് (42) ആണ് മരിച്ചത്. 2021 മാർച്ച് 12ന് വൈകിട്ട് ഏഴിന് മാഞ്ഞാലി - എയർപോർട്ട് റോഡിൽ മാവിൻചുവട്ടിന് സമീപത്തായിരുന്നു അപകടം. ഭാര്യ: ജാസ്മിൻ. മാതാവ്: ഫാത്തിമ. സഹോദരിമാർ: സജീന, സനൂജ.