ആലുവ: കൊവിഡ് പശ്ചാത്തലത്തിൽ കേരളോത്സവം ജില്ലാ തലത്തിൽ ഓൺലൈനിൽ മാത്രമായിരിക്കും ഇക്കുറി സംഘടിപ്പിക്കുന്നത്. സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സത്തിലേക്ക് മത്സരാർത്ഥികൾക്ക് നേരിട്ട് പങ്കെടുക്കാം. 47 ഇനങ്ങളിൽ കലാമത്സരങ്ങളുണ്ടാകും. കായിക മത്സരങ്ങൾ ഒഴിവാക്കി. പ്രത്യേകം തയ്യാറാക്കിയ വെബ് സൈറ്റ് ആപ്ലിക്കേഷനിലൂടെ 12നകം രജിസ്റ്റർ ചെയ്യണം. വെബ് സൈറ്റ് www.keralotsavam.com