ആലുവ: പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് ജില്ലാ ചെയർമാനായി ടി.സി. സുബ്രമ്മണ്യനെയും കൺവീനറായി ആനീസ് ജോർജിനെയും തിരഞ്ഞെടുത്തു. സി.പി.ഐ.എം.എൽ (റെഡ് ഫ്ളാഗ്) സംസ്ഥാന സെക്രട്ടറി ടി.പി. ദാസൻ ഉദ്ഘാടനം ചെയ്തു. വിശ്വകലാ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം.സി.പി.ഐ.(യു) സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ രാഷ്ട്രീയ നയരേഖ അവതരിപ്പിച്ചു. പ്രേം ബാബു, ആനീസ് ജോർജ്, ടി.സി. സുബ്രമ്മണ്യൻ ഷാജഹാൻ, കെ.എ. ജോൺസൺ, എ.പി. പോളി, ടി.എസ്. നാരായണൻ എന്നിവർ സംസാരിച്ചു.