ullas
ബി.ജെ.പി നെടുമ്പാശേരി മണ്ഡലം കമ്മിറ്റി ദേശം കവലയിൽ സംഘടിപ്പിച്ച ധർണ്ണ പാർട്ടിയുടെ എറണാകുളം ജില്ലാ ട്രഷർ ഉല്ലാസ് കുമാർ ഉത്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നെടുമ്പാശേരി മണ്ഡലം കമ്മിറ്റി ദേശം കവലയിൽ സംഘടിപ്പിച്ച ധർണ്ണ പാർട്ടിയുടെ എറണാകുളം ജില്ലാ ട്രഷർ ഉല്ലാസ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഡോ. രജന ഹരീഷ്, ജില്ലാ ഐ.ടി കൺവീനർ സേതുരാജ് ദേശം, ലത ഗംഗാധരൻ, സി. സുമേഷ്, സരസ്വതി ഗോപാലകൃഷ്ണൻ, ഷൺമുഖൻ, കെ.ജി. ഹരിദാസ്, എ.കെ. അജി, ടി.എൻ. സിന്ധു, ഒ.സി. ഉണ്ണി, കണ്ണൻ തുരുത്ത് തുടങ്ങിയവർ സംസാരിച്ചു.

ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി ബാങ്ക് കവലയിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെൽ കോഡിനേറ്റർ ആർ. സജികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൻ. ഗോപി, രമണൻ ചേലാകുന്ന്, പ്രദീപ് പെരുംപടന്ന, അപ്പു മണ്ണാച്ചേരി, ബേബി നംമ്പേലി, കെ.ആർ. റെജി, ഇല്ലിയാസ് അലി, ശ്രീവിദ്യ ബൈജു, ആർ. സതീഷ് കുമാർ, എം.യു. ഗോപുകൃഷ്ണൻ, ലാൽജി വാമദേവൻ, എൻ. ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.