പെരുമ്പാവൂർ: കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നേതൃത്വത്തിൽ മാറമ്പള്ളി എം.ഇ.എസ് കോളേജിൽ പ്രവർത്തിച്ച് വരുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ 2020- 2021 വർഷത്തെ പ്രവർത്തനമികവിലൂടെ ഫോർസ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു വരുന്ന കൗൺസിലിന്റെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളിൽ സംരംഭകത്വ അഭിരുചി, നൂതന ആശയങ്ങൾ എന്നിവ വളർത്തിയെടുക്കുക, പേറ്റന്റ് ഫയലിംഗ് പ്രോത്സാഹിപ്പിക്കുക എന്നിവയാണ്. നാഷണൽ അസ്സസ്സമെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ പുതുക്കിയ മാനദണ്ഡം അനുസരിച്ച് കേരളത്തിൽ നിന്നും എ പ്ലസ് നേട്ടം കൈവരിച്ച ആദ്യ കോളേജാണ് എം.ഇ.എസ് കോളേജ് മാറമ്പള്ളി.