അങ്കമാലി: നിധി കമ്പനീസ് അസോസിയേഷൻ എറണാകുളം സോൺ വാർഷിക സമ്മേളനം ഡിസംബർ 12ന് നടക്കും. അങ്കമാലിയിൽ നടക്കുന്ന സമ്മേളനം ബെന്നി ബഹനാൻ എം.പി.ഉദ്ഘാടനം ചെയ്യും. സോൺ പ്രസിഡന്റ് എം.വി മോഹനൻ അദ്ധ്യക്ഷത വഹിക്കും. റോജി.എം.ജോൺ എം.എൽ.എ അവാർഡുദാനം നിർവ്വഹിക്കും. ബിസിനസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ഭാരവാഹികളായ ഡേവീസ് എ. പാലത്തിങ്കൽ, എൻ.ആർ.ബാഹുലേയൻ എന്നിവർ പ്രസംഗിക്കും.