പെരുമ്പാവൂർ: മുടിക്കൽ ഇറിഗേഷൻ കനാലിൽ നിന്ന് പമ്പിംഗ് നിലച്ചിട്ട് മാസങ്ങൾ. കിണറുകൾ വറ്റി കുടിവെള്ളക്ഷാമം രൂക്ഷമാണ്. നാളുകളായി കനാലിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല. കനാലിന്റെ അറ്റകുറ്റപ്പണികൾ ചെയ്യണമെന്നും പമ്പിംഗ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും നടപടിയായില്ല. പരിഹാരം ഉണ്ടായില്ലെങ്കിൽ ലിഫ്റ്റ് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ച് സമരം സംഘടിപ്പിക്കാൻ സി.പി.എം സ്‌കൂൾപടി ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചു.