കൊച്ചി: കൊവിഡ് ഇളവുകളെ തുടർന്ന് തിരുവനന്തപുരം റെയിൽവെ ഡിവിഷന്റെ കീഴിൽ നിലവിലുണ്ടായിരുന്ന 70 പാസഞ്ചർ ട്രെയിനുകളിൽ 19 എണ്ണം പുനരാരംഭിച്ചപ്പോൾ നിരക്ക് എക്‌സ്‌പ്രസ് ട്രെയിനിന് ഒപ്പമാക്കിയതിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് പ്രതിഷേധിച്ചു. തന്ത്രപരമായി നിരക്ക് വർദ്ധിപ്പിച്ചതിന് പുറമേ ഒട്ടേറെ സ്റ്റോപ്പുകളും നിർത്തലാക്കിയത് യാത്രക്കാരോടുള്ള ക്രൂരതയാണെന്ന് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.