പെരുമ്പാവൂർ: വെങ്ങോല മാർ ബഹനാം സഹദാ യാക്കോബായ സുറിയാനി വലിയപള്ളിയിൽ മാർ ബഹനാം സഹദായുടെ ഓർമപ്പെരുന്നാളിന് മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത കൊടിയേറ്റി. ഫാ. ജേക്കബ് കാക്കോളിൽ, ഫാ. ഏലിയാസ് താണിമോളത്ത്, ബെന്നി ബഹനാൻ എം.പി., ബേബി പാറേക്കര, ബെന്നി വർഗീസ് ചുണ്ടയ്ക്കാടൻ, ബൈജു എം.ബി. മഠത്തിൽ, രാജു എൻ.കെ. നീലാങ്ങൽ എന്നിവർ നേതൃത്വം നൽകി.