
തൃക്കാക്കര: സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസവും രണ്ടുവർഷത്തേക്ക് വീട്ടിവച്ചുകൊണ്ടുളള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി സി.ടി ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി.വി അഗസ്റ്റിൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം അമ്മിണി ദാമോദരൻ, ജില്ലാ സെക്രട്ടറി കെ.മോഹനൻ, ജില്ലാ ട്രഷറർ സി.കെ ഗിരി തുടങ്ങിയവർ പ്രസംഗിച്ചു.