കോതമംഗലം: കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന്റെ വിവിധ ചുമതലകളിൽ പ്രവർത്തിച്ച് നിലവിൽ മണ്ഡലം സെക്രട്ടറിയായിരുന്ന കോതമംഗലം മുൻസിപ്പാലിറ്റിയിൽ 23-ാം വാർഡിൽ വാഴാട്ടിൽ വീട്ടിൽ വി. പി എൽദോസ് ബി. ജെ. പിയിൽ ചേർന്നു. 30 വർഷമായി കോതമംഗലം എം.എ എൻജിനീയറിംഗ് കോളേജിലെ ജീവനക്കാരനാണ്.
ബി. ജെ. പി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണൻ അംഗത്വം നൽകി സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് ജയകുമാർ വെട്ടിക്കാടൻ, ജില്ലാ സെക്രട്ടറി ഇ.ടി.നടരാജൻ, കർഷക മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ കെ.ആർ.രഞ്‌ജിത്ത്, ബി.ജെ.പി മണ്ഡലം സെക്രട്ടറി ഇ.കെ.അജിത്ത്കുമാർ , ജനറൽ സെക്രട്ടറി പി.വി വിനോദ് കുമാർ, മുൻസിപ്പൽ സമിതി പ്രസിഡന്റ് അഡ്വ.ടി.ആർ അശോക് കുമാർ, വൈസ് പ്രസിഡന്റ് അഡ്വ.കെ. പി വിൽസൺ, ജനറൽ സെക്രട്ടറി പി.എസ് രാജു ആചാര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.