കാലടി: കാലടി പഞ്ചായത്ത് ഓഫീസിൽ വ്യാപാരി വ്യവസായികളും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പെർമിറ്റിനായി പലതവണ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും കൊടുക്കാൻ അധികാരികൾ തയ്യാറായില്ലെന്നാണ് ആരോപണം. തിങ്കളാഴ്ച ഉച്ചയ്ക്ക് വ്യാപാരി വ്യവസായികളും കാലടി സ്വദേശികളുമായ മനോജ് മൂലേക്കുടിയും ജോർജ് വടേക്കേപ്പുറത്തുകാരനും ഇക്കാര്യം സെക്രട്ടറിയെ നേരിൽ കണ്ട് ചോദിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ മറ്റ് ജീവനക്കാരും ഇടപെട്ടതോടെയാണ് സംഘർഷമായത്. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ പഞ്ചായത്ത് ഓഫീസിന് മുൻമ്പിൽ ധർണ്ണ നടത്തി. കാലടി പൊലിസിൽ പരാതി നൽകിയതായി പഞ്ചായത്ത് സെക്രട്ടറി ലിജോ അഗസ്റ്റിൻ പറഞ്ഞു.