kklm
തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഡിജിറ്റലൈസഡ് ലൈബ്രറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സ്കൂൾ നവീകരണ യജ്ഞത്തിന്റെ ഭാഗമായി തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. 7500 പുസ്തകങ്ങളുള്ള ലൈബ്രറി വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് ആരംഭിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ആശ സനിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ സ്പെഷ്യൽ കെയർ സെന്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് നൽകിയ ഫർണിച്ചറുകൾ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലളിത വിജയനും വിദ്യാ കിരണം പദ്ധതിയിൽപെടുത്തി ലാപ് ടോപ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജും വിതരണം ചെയ്തു.