കൊച്ചി: കോടികൾ മുടക്കിവാങ്ങിയ നൂറ് കണക്കിന് ലോഫ്ലോർ എ.സി ബസുകൾ കട്ടപ്പുറത്ത് കയറ്റിവച്ച് നശിപ്പിച്ചിട്ട് വീണ്ടും പുതിയ ബസുകൾ വാങ്ങുന്ന കെ.എസ്.ആർ.ടി.സിയുടെ ധൂർത്ത് അവസാനിപ്പിക്കണമെന്ന് ബി.ഡി.ജെ.എസ്. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തേവര ബോട്ട് യാർഡിനുമുന്നിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ സേന മണ്ഡലം പ്രസിഡന്റ് ബീനാ നന്ദകുമാർ, അർജുൻ ഗോപിനാഥ്, ഉമേഷ് ഉല്ലാസ്, സുരേഷ്, മനോജ് മാടവന എന്നിവർ സംസാരിച്ചു. സിന്ധു അർജുൻ, സുരേഷ് ലാൽ, കെ.ഡി. ഗോപാലകൃഷണൻ, രാജു തേവര എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.