photo
വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റിന്റെ 2021ന്റെ ഭാഗമായി കേരളത്തിന്റെ നവോത്ഥാനത്തിൽ വൈപ്പിൻമേഖലയുടെ പങ്ക് ഉദ്‌ഘോഷിക്കുന്ന ഗ്രാഫിറ്റി രചന വൈപ്പിൻ ഗവ. കോളേജിൽ മുൻ മന്ത്രി എം. എ. ബേബി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഫോക്‌ലോർ ഫെസ്റ്റ് പുതിയൊരു സാംസ്‌കാരിക അവബോധം നാടിന് പകരുമെന്ന് മുൻ മന്ത്രി എം. എ. ബേബി. വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ 2021ന്റെ ഭാഗമായി കേരളത്തിന്റെ നവോത്ഥാനത്തിൽ വൈപ്പിൻമേഖലയുടെ പങ്ക് ഉദ്‌ഘോഷിക്കുന്ന ഗ്രാഫിറ്റി രചന എളങ്കുന്നപ്പുഴയിലെ വൈപ്പിൻ ഗവ. കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജിലെ നവോത്ഥാന ഗ്രാഫിറ്റി രചനയ്ക്ക് ചായം തേച്ച് അദ്ദേഹം തുടക്കം കുറിച്ചു.

ഫെസ്റ്റ് ചെയർമാൻ കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഹോദരൻ അയ്യപ്പൻ, എഴുത്തുകാരൻ പി. കെ. ബാലകൃഷ്ണൻ, രാജ്യത്തെ പ്രഥമ കന്യാസ്ത്രീ ഓച്ചന്തുരുത്തിൽ ജനിച്ച ഏലീശ്വാമ്മ തുടങ്ങി നിരവധിപേരുടെ സാന്നിദ്ധ്യത്തിലൂടെ നവോത്ഥാനത്തിൽ വലിയ അദ്ധ്യായം രചിച്ച നാടാണ് വൈപ്പിനെന്ന് എം. എൽ.എ ചൂണ്ടിക്കാട്ടി.
നന്ദകുമാർ മാരാരുടെ സോപാന സംഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, അഡ്വ. സുനിൽ ഹരീന്ദ്രൻ, എൻ. എസ്. സൂരജ്, ആംഗ്ലോ ഇന്ത്യൻ അസോസിയേഷനുകളുടെ യൂണിയൻ പ്രസിഡന്റ് ഡാൽബിൻ ഡിക്കുഞ്ഞ, എം. സി. ഉണ്ണികൃഷ്ണൻ, കെ. കെ. ഉണ്ണികൃഷ്ണൻ, കെ. എ. വിനീഷ്, കെ. എസ്. രാധാകൃഷ്ണൻ, വി. ആർ. റിഥിന എന്നിവർ പങ്കെടുത്തു. ഫോക്‌ലോർ അക്കാഡമി പുരസ്‌കാരം നേടിയ രാജി എളങ്കുന്നപ്പുഴ നാടൻ പാട്ട് ആലപിച്ചു. എ. പി. പ്രനിൽ, കൺവീനർ അഡ്വ. എ. ബി. സാബു, സി. ആർ. സീമ തുടങ്ങിയവർ പങ്കെടുത്തു.