കൂത്താട്ടുകുളം: സി.പി.എം കൂത്താട്ടുകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതന്യൂനപക്ഷങ്ങൾക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കും നേരെ ആർ.എസ്.എസ് ഉയർത്തുന്ന വർഗീയതയ്ക്കെതിരെ ഇലഞ്ഞിയിൽ ജനകീയ പ്രതിരോധം നടത്തി. ഏരിയാ സെക്രട്ടറി പി.ബി.രതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ഒ.എൻ.വിജയൻ അദ്ധ്യക്ഷനായി. സി.എൻ.പ്രഭകുമാർ, പി.എസ്. മോഹനൻ, എ.ഡി.ഗോപി, സണ്ണി കുര്യാക്കോസ്, അനിൽ ചെറിയാൻ, എസ്. കൃഷ്ണപ്രസാദ്, എൻ.കെ. രവി, ലോക്കൽ സെക്രട്ടറി വി. ജെ.പീറ്റർ എന്നിവർ സംസാരിച്ചു.