കുമ്പളം: ദളിത് കോൺഗ്രസ് കുമ്പളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ അനുസ്മരണവും ഭരണഘടന സദസും നടത്തി. ഡി.സി.സി സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖം ജി. സുധാംബിക വായിച്ചു. ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എം. ജയപാലൻ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.പി. മുരളീധരൻ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോളി പൗവത്തിൽ, ജോസ് വർക്കി, ബ്ലോക്ക് സെക്രട്ടറി എം.ഡി. ബോസ്, മൽസ്യ തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.എൻ രമേശൻ, ഷേർളി ജോർജ്, എം.ഐ. കരുണാകരൻ, സുബ്രഹ്മണ്യൻ ശാന്തി, എൻ.എം. ബഷീർ, സണ്ണി തന്നിക്കോട്ട്, കെ.എ. പപ്പൻ മാസ്റ്റർ, എം.ഡി. ലാൽ, കെ.ടി. മധു, പ്രകാശൻ സി.കെ എന്നിവർ സംസാരിച്ചു.