കൊച്ചി: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കും വരെ പ്രതിഷേധം തുടരാൻ മുസ്ളീം ഐക്യവേദി സംഘടിപ്പിച്ച മാർച്ച് തീരുമാനിച്ചു. കലൂരിലെ ബോർഡ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് അഡ്വ.എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
18 സംഘടനാ പ്രതിനികൾ പങ്കെടുത്ത യോഗത്തിൽ മുസ്ളീം നേതൃസമിതി ചെയർമാൻ കെ.എം. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് അംഗങ്ങളായ എം.സി മായിൻ ഹാജി, അഡ്വ.പി.വി സൈനുദ്ദീൻ, മുൻ എം.എൽ.എ ടി.എ അഹമ്മദ് കബീർ, ഇ.എസ് ഹസൻ ഫൈസി, ഡോ.ബഷീർ ഫൈസി ദേശമംഗലം, കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, എം.സലാഹുദ്ദീൻ മദനി, കെ.കെ സലിം, എൻ.കെ അലി, ഓണമ്പിള്ളി അബ്ദുൽ സത്താർ ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു. സമിതി കൺവീനർ പറക്കാട്ട് ഹംസ സ്വാഗതവും കെ.എം.ഇ.എ സെക്രട്ടറി എൻ.കെ നാസർ നന്ദിയും പറഞ്ഞു.