പള്ളുരുത്തി: കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങൾക്ക് നികുതി കുറച്ചതിന് ആനുപാതികമായി കേരള സർക്കാരും നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി. ജെ. പി.കൊച്ചി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കുമ്പളങ്ങി ഇല്ലിക്കൽ കവലയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ ജന.സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിവദത്ത് പുളിക്കൽ അദ്ധ്യക്ഷനായി . ജില്ലാ വൈസ് പ്രസിഡന്റ് എൻ.എൽ. ജയിംസ്, മുൻ മണ്ഡലം പ്രസിഡന്റ് എൻ.എസ്. സുമേഷ്, കർഷകമോർച്ച ജില്ലാ സെക്രട്ടറി കെ.പി.കൃഷ്ണ ദാസ്, വിമല രാധാക്യഷ്ണൻ, റാണി ഷൈൻ, പങ്കജാക്ഷി വിശ്വനാഥൻ, ശ്രീവത്സൻ, മണികണ്ഠൻ, മധു സൂദന അയ്യർ, രാജേഷ് കുമാർ, കെ.എസ്. ശ്രീകാന്ത്, സന്തോഷ് പുളിക്കൽ, രാജേഷ് ചെല്ലാനം, സനിൽ കുമാർ, സുനിൽ കുമാർ, ബാലൻ, ഹെഡ്ഗർ, വി.എൻ. മോഹനൻ, ഫ്രാൻസീസ് മുടവശ്ശേരി, സാബു ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.