തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്ത് ടൈൽ വിരിച്ച് നടപ്പാതകൾ പുനരുദ്ധാരണം നടത്തുവാൻ കെ.ബാബു എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 28,09,400/​ രൂപ അനുവദിച്ച് ഉത്തരവായതായി കെ.ബാബു എം.എൽ.എ അറിയിച്ചു. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതായി അദ്ദേഹം പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ വർക്ക് ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.