കൊച്ചി: കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ ദേശീയ അംഗീകാരമായ ഫോർ സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി. വിദ്യാർത്ഥികൾക്കായി നൂതന ആശയങ്ങൾ വളർത്തിയെടുക്കുക, യുവസംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരം. കേരള സർക്കാരിന് കീഴിലെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സംസ്ഥാന തല പരിസ്ഥിതി ബോധവത്കരണ കമ്മിറ്റിയുടെ സെൻട്രൽ കേരള സോൺ വിഭാഗത്തിൽ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ് അവാർഡും കോളേജ് കരസ്ഥമാക്കി.