കൊച്ചി: എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന മൂന്നാമത് ദക്ഷിണാമൂർത്തി സംഗീതോത്സവം പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേമസമിതി പ്രസിഡന്റ് പി .രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ ദക്ഷിണാമൂർത്തി അനുസ്മരണ പ്രഭാഷണം നടത്തി. മിഥുൻ രാജ് സംഗീതക്കച്ചേരി അവതരിപ്പിച്ചു. ഭാരവാഹികളായ വി.എസ് പ്രദീപ്, എ. ബാലഗോപാൽ. ടി .വി.
കൃഷ്ണമണി, രഞ്ജിത്ത് ആർ. വാരിയർ, പി. മഹാദേവൻ, എസ് .ശരത്,
ദേവസ്വം ഓഫീസർ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.