കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് 1,2,3,4,18 വാർഡുകളിലുള്ളവർക്ക് ഇ- ശ്രം രജിസ്ട്രേഷൻ ക്യാമ്പ് വളയൻചിറങ്ങര അക്ഷയയുടെ സഹകരണത്തോടെ കുറുപ്പംപടി പബ്ലിക് ലൈബ്രറിയിൽ വച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ ഉദ്ഘാടനം ചെയ്തു. മെമ്പർ ഫെബിൻ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അരുൺ പ്രശോബ്, ജയരാജൻ, ലൈബ്രേറിയൻ ബേസിൽ തുടങ്ങിയവർ പങ്കെടുത്തു.