m
അശമന്നൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൈക്കിൾ വായ്പാമേളയുടെ വിതരണ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റ് എൻ.എം.സലിം നിർവഹിക്കുന്നു

കുറുപ്പംപടി: അശമന്നൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പലിശരഹിത സൈക്കിൾ വായ്പാമേള നടത്തി. വിതരണോദ്ഘാടനം സൊസൈറ്റി പ്രസിഡന്റ് എൻ.എം. സലിം നിർവഹിച്ചു. ലാപ്ടോപ്, സ്മാർട്ട് ഫോൺ, ടിവി എന്നിവയുടെ പലിശരഹിത ലോൺമേള ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, ഡയറക്ടർമാരായ പി.ഇ. രാമൻ, രാജു എബ്രഹാം, പി.കെ. ജമാൽ, ജിൻസൻ ലൂയിസ്, ഇ.എ. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുബൈദ പരീത്, പ്രീത സുകു, എം.എം. ഷൗക്കത്തലി, എൻ.എ. രവി, എൻ.പി. ശിവൻ, ടി.ജി.നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.