am
പെട്രോൾ, ഡീസൽ വില കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കുറുപ്പംപടി മണ്ഡലത്തിൽ നടന്ന പ്രതിഷേധധർണ ദേശീയസമിതി അംഗം പി. എം. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കേന്ദ്രമാതൃകയിൽ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും പെട്രോളിയംവില കുറച്ചിട്ടും കേരളത്തിൽ ഒരുരൂപപോലും കുറക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുറുപ്പംപടി മണ്ഡലത്തിൽ നടന്ന പ്രതിഷേധധർണ ദേശീയസമിതി അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ അനിൽ.ജി, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. ശിവൻ, കർഷകമോർച്ച ജില്ലാ സെക്രട്ടറി അജിത്ത്കുമാർ, ബി.ജെ.പി ജില്ലാ കൗൺസിൽ അംഗം സുരേഷ് വിളവത്ത്, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ പുല്ലുവഴി, ബി.ജെ.പി പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഹരികൃഷ്ണൻ, ബാബുകുമാർ, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.