കൊച്ചി: കുമ്പളം ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്താനുള്ള സർവേയുടെ വാർഡുതല ഓഫീസർമാരുടെയും എന്യൂമറേറ്റർമാരുടെയും പരിശീലനപരിപാടി കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) നടന്നു. കുഫോസ് രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി ഡാർളി ആന്റണി, വൈസ് പ്രസിഡന്റ് കെ.പി.കർമ്മലി എന്നിവർ സംസാരിച്ചു. കിലയിലെ ഉദ്യോഗസ്ഥരാണ് ഇവർക്ക് പരിശീലനം നൽകിയത്.