algd-scouts-and-guides
വരാപ്പുഴ പുത്തൻപള്ളി സെന്റ് ജോർജ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വാർഷികക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വരാപ്പുഴ: പുത്തൻപള്ളി സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വാർഷികക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു. പുത്തൻപള്ളി സ്‌കൂൾ മാനേജർ റവ. ഫാ. അലക്‌സ് കാട്ടെഴുത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൗട്ട് ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണർ എൻ.കെ. ശ്രീകുമാർ, പ്രിൻസിപ്പൽ മാർട്ടിൻ ടി.ജി, ഹെഡ്മാസ്റ്റർ ജോമിൻ ടി.പി, വാർഡ് മെമ്പർ ഷീല ടെല്ലസ്, പി.ടി.എ പ്രസിഡന്റ് സോണി പോൾ, സി. റീനാമ്മ, സ്റ്റാഫ് സെക്രട്ടറി ഡിജോ തോമസ്, സ്‌കൗട്ട് മാസ്റ്റർ ആശ പി, ഗൈഡ് ക്യാപ്ടൻ ആൻമേരി ജോസ് എന്നിവർ പ്രസംഗിച്ചു.