ചേരാനല്ലൂർ: ചേരാനല്ലൂർ സഹകരണബാങ്കിന്റെ ശതാബ്ദിയോടനുബന്ധിച്ച് തയ്യാറാക്കിയ ബാങ്കിന്റെയും നാടിന്റെയും ചരിത്രസ്മരണിക പാദമുദ്ര കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പ്രകാശിപ്പിച്ചു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജെ. ഡിവൈൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണവകുപ്പ് ജോ. റജിസ്ട്രാർ സജീവ് കർത്ത, സെക്രട്ടറി ബി. ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ഡോ. എം.ഡി. ആലീസ്, ഐബാബി എന്നിവർ പ്രസംഗിച്ചു.