കൊച്ചി: വഴിയോരക്കച്ചവടക്കാർക്കു വേണ്ടി യു.പി.എ.സർക്കാർ കൊണ്ടുവന്ന നിയമം നടപ്പിലാക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി.പ്രസിഡന്റ് മുഹമ്മദ്ഷിയാസ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി, നേതാക്കളായ എം.എം.രാജു, ടി.കെ.രമേശൻ, സൈമൺ ഇടപ്പള്ളി, പി.സി.സുനിൽകുമാർ, കൗൺസിലർമാരായ മാലിനി കുറുപ്പ്, മിന്നി വിവേര, ബെൻസി ബെന്നി, ശശികുമാർ.വി.കെ, ഇ.എച്ച്.ഇസ്ഹാഖ് എന്നിവർ പ്രസംഗിച്ചു.