udyamperoor
പൂത്തോട്ട ഗവ. ജൂനിയർ ബേസിക് സ്‌കൂളിന് ശ്രീനാരായണ ഗ്രന്ഥശാല നിർമ്മിച്ചു നൽകിയ പുതിയ കൊടിമരത്തിന്റെ ഉദ്ഘാടനം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവഹിക്കുന്നു

പൂത്തോട്ട: ഗവ. ജൂനിയർ ബേസിക് സ്‌കൂളിന് ശ്രീനാരായണ ഗ്രന്ഥശാല നിർമ്മിച്ച പുതിയ കൊടിമരത്തിന്റെ ഉദ്ഘാടനം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കുര്യാക്കോസ് പതാക ഉയർത്തി. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എസ്. കുസുമൻ, എം.പി. ഷൈമോൻ, പി.ടി.എ പ്രസിഡന്റ് വി.ആർ. മനോജ്, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്ണൻ, ടി.സി. ഗീതാദേവി, അദ്ധ്യാപകരായ ഇ.ജെ. യാക്കോബ്, ടി.എം. മേരി, എസ്.ആർ. സിന്ധു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കാരിക്കോട് യു.പി. സ്‌കൂളിലേക്ക് സ്ഥലം മാറുന്ന പ്രധാനാദ്ധ്യാപിക ബിന്ദു കുര്യാക്കോസിന് പി.ടി.എ പ്രസിഡന്റും അദ്ധ്യാപകരും ചേർന്ന് ഉപഹാരം നൽകി.