ബിന്ദുശിവന്റെ വിജയം ഇടതുപക്ഷ നയങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. പി ആൻഡ് ടി കോളനിയുടെ പുനരധിവാസത്തിന് മുൻഗണന നൽകും. എൽ.ഐ. ജി, എം.ഐ. ജി., എച്ച്.ഐ. ജി തുടങ്ങിയ പ്രദേശങ്ങളിലെ വികസനം, പൊതുസ്ഥലങ്ങളുടെ സംരക്ഷണം തുടങ്ങി ഗാന്ധിനഗറിനെ മാതൃക ഡിവിഷനാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. എൽ.ഡി.എഫ് നേതൃത്വത്തിലുള്ള കൗൺസിലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോട് കൂടി മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

എം.അനിൽകുമാർ

മേയർ