1
സർക്കാർ കയ്യേറ്റം അനുവധിക്കില്ല : രാജു അപ്‌സര തൃക്കാക്കര: വികസന പ്രവർത്തനങ്ങളുടെ പേരിൽ നോട്ടീസ് പോലും നൽകാതെ വ്യാപാരികളെ കുടിയിറക്കുന്ന സർക്കാർ നയം തിരുത്തിയില്ലെങ്കിൽ സംസ്ഥാനമൊട്ടുക്ക് സമരം വ്യാപിപ്പിക്കുമെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ട പരിഹാരവും, ന്യായമായ പുനരധിവാസവും ആവശ്യപ്പെട്ടുകൊണ്ട് ഏകോപന സമിതി എറണാകുളം ജില്ല കമ്മറ്റി കാക്കനാട് കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും,ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. നാടിന്റെ വികസനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സർക്കാർവിഭാവനം ചെയ്യുന്ന എല്ലാ വികസന പ്രവർത്തനങ്ങൾക്കും എക്കാലവും വ്യാപാരി സമൂഹം പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബിന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്,ട്രഷറർ സി.എസ്.അജ്മൽ, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ടി.ബി.നാസർ,പുനരധിവാസ സമര സമിതി ചെയർമാൻജിമ്മി ചക്യത്ത്, വൈസ് പ്രസിഡന്റ് എം.സി.പോള്‍സണ്‍,അസ്സീസ് മൂലയിൽ,ഷാജഹാൻ അബ്ദുൽ ഖാദർ, വിനിതാ വിംഗ് പ്രസിഡന്റ് സുബൈദ നാസർ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, തുടങ്ങിയവr പ്രസംഗിച്ചു. പടം : കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും,ധർണ്ണയും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: വികസന പ്രവർത്തനങ്ങളുടെ പേരിൽ നോട്ടീസ് പോലും നൽകാതെ വ്യാപാരികളെ കുടിയിറക്കുന്ന സർക്കാർ നയം തിരുത്തിയില്ലെങ്കിൽ സംസ്ഥാനമാകെ സമരം വ്യാപിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ട പരിഹാരവും ന്യായമായ പുനരധിവാസവും ആവശ്യപ്പെട്ടുകൊണ്ട് ഏകോപന സമിതി എറണാകുളം ജില്ല കമ്മറ്റി കാക്കനാട് കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
നാടിന്റെ വികസനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സർക്കാർവിഭാവനം ചെയ്യുന്ന എല്ലാ വികസന പ്രവർത്തനങ്ങൾക്കും എക്കാലവും വ്യാപാരി സമൂഹം പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അബ്ദുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി.നാസർ, പുനരധിവാസ സമര സമിതി ചെയർമാൻ ജിമ്മി ചക്യത്ത്, വൈസ് പ്രസിഡന്റ് എം.സി.പോൾസൺ, അസ്സീസ് മൂലയിൽ, ഷാജഹാൻ അബ്ദുൽ ഖാദർ, വിനിതാ വിംഗ് പ്രസിഡന്റ് സുബൈദ നാസർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.