കോലഞ്ചേരി: സെന്റ്പീറ്റേഴ്സ് കോളേജ് ഗണിതശാസ്ത്ര അസോസിയേഷൻ ഉദ്ഘാടനം തൃക്കാക്കര ഭാരത് മാതാ കോളജ് മുൻ വകുപ്പ് മേധാവി ഡോ. പോൾ ഐസക് നിർവഹിച്ചു. പ്രഭാഷണവും നടത്തി. വകുപ്പു മേധാവി ഡോ.കെ.പി. ജോസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ്, ഡോ. ശാലിനി എസ്.നായർ, എ.എസ്. അശ്വതി, കെ.ബി. നന്ദന തുടങ്ങിയവർ സംസാരിച്ചു.