1
കാക്കനാട് എം എൻ വി ജി അടിയോടി ഹാളിൽ നടന്ന കേരള കണ്ടിജന്റ് എംപ്ലോയിസ് ഫെഡറേഷൻ കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി എ അനീഷ് ഉദ്ഘാടനം ചെയ്യുന്നു. സി എ കുമാരി, ഹുസൈൻ പതുവന, സജു ഉണ്ണികൃഷ്ണൻ, എ ജി അനിൽ കുമാർ, എം സി ഷൈല, സി സി സജീവ്, വി പി ശശി തുടങ്ങിയവർ സമീപം

തൃക്കാക്കര: സർക്കാർ ഓഫീസുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന കാഷ്വൽ സ്വീപ്പർമാരെ സ്ഥിരപ്പെടുത്തുവാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള കണ്ടിജന്റ് എംപ്ലോയിസ് ഫെഡറേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഓഫീസുകളുടെ വിസ്തീർണ്ണ പരിധിയുടെ സാങ്കേതികത്വം സൂചിപ്പിച്ച് ഇരുപതും മുപ്പതും വർഷമായിട്ടും സ്ഥിരപ്പെടുത്തി സ്വീപ്പർ തസ്തികയിലെ ആനുകൂല്യങ്ങൾ അനുവദിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. കാക്കനാട് എം.എൻ.വി.ജി അടിയോടി ഹാളിൽ നടന്ന ജില്ലാ കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എ അനീഷ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 10ന് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന സമര പ്രഖ്യാപന സംഗമം വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനമെടുത്തു. കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് വി.പി ശശി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി.എ കുമാരി, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഹുസൈൻ പതുവന, ജില്ലാ കമ്മിറ്റിയംഗം സജു ഉണ്ണികൃഷ്ണൻ, മേഖല സെക്രട്ടറി എ.ജി അനിൽ കുമാർ, വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി എം.സി ഷൈല, കെ.സി.ഇ.എഫ് ജില്ലാ സെക്രട്ടറി സി.സി സജീവ്, ചാക്കോച്ചൻ തുടങ്ങിയവർ സംസാരിച്ചു.