കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജിൽ എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും സെന്റർഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്പ്മെന്റും ചേർന്ന് നിയോജകമണ്ഡലത്തിൽ ഊർജകിരൺ പദ്ധതി ആരംഭിച്ചു. ഊർജ്ജസംരക്ഷണപ്രതിജ്ഞ രേഖപ്പെടുത്തിയ കാൻവാസിൽ ഒപ്പിട്ട് റോജി എം. ജോൺ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി അദ്ധ്യക്ഷനായി. കെ.എസ്.ഇ.ബി അസി.എൻജിനിയർ ഗ്രേസി കുര്യാക്കോസ് ഊർജ്ജസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദിശങ്കര എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.വി. സുരേഷ്‌കുമാർ, ബിനോയ് കൂരൻ, കെ.ടി. എൽദോസ് ,സി.ഇ.ഡി റിസർച്ച് ഡയറക്ടർ ഡോ.ടി. സാബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോ ജോർജ് എന്നിവർ സംസാരിച്ചു. ബോധവത്കരണ റാലി ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ.സി.പി. ജയശങ്കർ ഫ്‌ളാഗ് ഓഫ് ചെയ്തു.