നെടുമ്പാശേരി: ആലുവ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ ഡി.എൽ.പി (നിരത്ത് പരിപാലന കാലാവധി) പ്രഖ്യാപനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലി, വൈസ് പ്രസിഡന്റ് സാജൻ എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി അശോകൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ മുഹമ്മദ് ബഷീർ, റോഡ്‌സ് ഓവർസീയർമാർ എന്നിവരും സന്നിഹിതരായിരുന്നു. സർക്കാർ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ നിർമ്മാണ പ്രവൃത്തികളിലെ കരാറുകാരുടേയും നിർവഹണ ഉദ്യോഗസ്ഥരുടേയും പേരും ഫോൺ നമ്പറും കൂടാതെ പ്രവൃത്തി പൂർത്തീകരിച്ച് എത്രകാലം വരെയാണ് അതിന്റെ പരിപാലന കാലാവധിയെന്നും പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്ന പദ്ധതിയാണിത്. പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ നടപ്പിലാക്കുന്ന നിരത്ത് നിർമ്മാണ പ്രവൃത്തികളുടെ പൊതുജനങ്ങൾക്കുള്ള പരാതി സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന് അവയ്ക്ക് അതിവേഗം പരിഹാരം കാണും.