supplyco
മൂവാറ്റുപുഴ താലൂക്ക് സപ്ലൈകോ ഡിപ്പോയിലെ സഞ്ചരിക്കുന്ന വില്പനശാലയുടെ ഫ്‌ളാഗ് ഓഫ് നഗരസഭ ചെയർമാൻ പി.പി.എൽദോസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സബ്‌സിഡി ഉത്പന്നങ്ങളും-ശബരി ഉത്പന്നങ്ങളുമായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകൾക്ക് താലൂക്കിൽ തുടക്കമായി. മൂവാറ്റുപുഴ സപ്ലൈകോ ഡിപ്പോയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഫ്ളാഗ് ഓഫ് ചെയ്തു. കൗൺസിലർ പി.എം. സലിം, സപ്ലൈകോ ഡിപ്പോ മാനേജർ ബിന്നി മാത്യു എന്നിവർ സംസാരിച്ചു. ഉപഭോക്താക്കളുടെ കൈവശം റേഷൻകാർഡ് വേണം. ഇന്ന് രാവിലെ 8.15ന് ചോരക്കുഴി, 10ന് പൈറ്റക്കുളം, 12ന് ഉപ്പുകണ്ടം, 2.45ന് പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി, 4.45ന് തൃക്കളത്തൂർ പള്ളിത്താഴം എന്നിവിടങ്ങളിൽ വില്പനശാലയെത്തും.