കൊച്ചി: കൃഷി വകുപ്പിന് കീഴിലുള്ള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ (വി.എഫ്.പി.സി.കെ) കൃഷി ബിസിനസ് കേന്ദ്രത്തിന്റെ വ്യാജ ബില്ലുകൾ തയാറാക്കി നടത്തുന്ന തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന് അധികൃതർ. ചിലർ അംഗീകൃത ഏജന്റുമാർ ആണെന്ന് അവകാശപ്പെട്ടും തട്ടിപ്പ് നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.