കുറുപ്പംപടി: ഈശ്വരാരാധനയിലും ആചാരാനുഷ്ഠാനങ്ങളിലും ഗുരുദേവൻ വിഭാവനം ചെയ്ത ശുദ്ധസാത്വിക സംസ്കാരത്തിന്റെ പ്രചാരകരാകണം വൈദിക സമൂഹമെന്ന് പി.ടി. മന്മഥൻ പറഞ്ഞു. എസ്.എൻ.ഡി.പി വൈദിക യോഗം ജില്ലാ നേതൃത്വ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നത്തുനാട് യൂണിയനിൽ നടന്ന പഠനശിബിരത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ അദ്ധ്യക്ഷത വഹിച്ചു.
വൈദിക യോഗത്തിന്റെ റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഡോ. കാരുമാത്ര വിജയൻ തന്ത്രിയും കുമരകം ജിതിൻ ഗോപാൽ തന്ത്രിയും ക്ലാസെടുത്തു.
യൂണിയൻ കൺവീനർ സജിത്ത് നാരായണൻ, വൈദിക യോഗം കേന്ദ്രസമിതി പ്രസിഡന്റ് ബെന്നി ശാന്തി, ജനറൽ സെക്രട്ടറി പി.വി ഷാജി ശാന്തി, വൈസ് പ്രസിഡന്റുമാരായ നാരായണ പ്രസാദ് തന്ത്രി, ജോഷി ശാന്തി, ജോയിന്റ് സെക്രട്ടറിമാരായ ശ്രീകുമാർ ശാന്തി, വടുതല സന്തോഷ് ശാന്തി, പവനേഷ് കുമാർ ശാന്തി, കേന്ദ്ര യോഗം കൗൺസിലർ സനീഷ് ശാന്തി, എ.പി. നൗഷാദ് ശാന്തി, യൂത്ത് മൂവ്മെൻ്റ് കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ കോഓർഡിനേഷൻ കൺവീനർ ടി.വി. ഷിബുശാന്തി നന്ദി പറഞ്ഞു.