പള്ളുരുത്തി: എസ്.എൻ.ഡി.പി . യോഗം കൊച്ചി താലൂക്ക് യൂണിയനിലെ കുമ്പളങ്ങി സെൻട്രൽ ശാഖയിലെ ഗുരുദർശനം കുടുംബ യൂണിറ്റിന്റെ 21-ാം വാർഷികവും കുടുംബ സംഗമവും ആദരിക്കലും തിരഞ്ഞെടുപ്പും കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖ പ്രസിഡന്റ് എൻ.എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശാഖാസെക്രട്ടറി പ്രദീപ് മാവുങ്കൽ സ്വാഗതം പറഞ്ഞു. പുരസ്കാര വിതരണം യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി നിർവ്വഹിച്ചു. യൂണിയൻ കൗൺസിലർ ഷിജു ചിറ്റേപ്പള്ളി , ശാഖ വനിതാ സംഘം സെക്രട്ടറി സീന ഷിജിൽ, ജയാസനൽ, ഒ.ആർ. ഷൈജു എന്നിവർ ആശംസ പറഞ്ഞു. പുതിയ ഭാരവാഹികൾ രേണുക സുനി (ചെയർമാൻ), രതിക സദാനന്ദൻ (കൺവീനർ), കമ്മറ്റി അംഗങ്ങളായി ജയചന്ദ്രൻ, അനിൽ, ഷിജിൽ, ജയാസനൽ, നിഷാഅനിൽ, സിന്ധു സാധുഷ്, ഷീബ ബാലൻ, മഞ്ജു ഷൈജു, മിനി രതീഷ് എന്നിവരെ തിരഞ്ഞെടുത്തു.