കൊച്ചി: എറണാകുളം ശ്രീശങ്കരാനന്ദാശ്രമത്തിലെ ശ്രീശങ്കരാനന്ദസ്വാമി സമാധി മന്ദിരത്തിൽ പുന:പ്രതിഷ്ഠയും പുതിയ ഓഡിറ്റോറിയം, കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 11.10നും 11.40നും മദ്ധ്യേ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസി‌ഡന്റ് സ്വാമി സച്ചിതാനന്ദ പ്രതിഷ്ഠാകർമ്മം നിർവഹിക്കും. എറണാകുളം ബെസ്റ്റ് ബേക്കേഴ്സ് ഉടമ എ.കെ. വിജയൻ, രാജലക്ഷ്മി വിജയൻ എന്നിവർ മന്ദിരസമർപ്പണവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ ഓ‌ഡിറ്റോറിയ സമർപ്പണവും നടത്തും. ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാമി, മനു ജേക്കബ്, എ.കെ. വിശ്വനാഥൻ, രാജലക്ഷ്മി വിശ്വനാഥൻ, പി.ബി. സുനിൽ, ഷൈജു മനയ്ക്കപ്പടി, പി.എസ്. സനീഷ്, എം.വി. മനോഹരൻ എന്നിവർ സംബന്ധിക്കും.