vidyarangam

കുമ്പളങ്ങി: മട്ടാഞ്ചേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം പ്രതിഭകൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു. ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് സ്കൂളിൽ നടത്തിയ ചടങ്ങിൽ മട്ടാഞ്ചേരി എ.ഇ.ഒ എൻ. സുധ അദ്ധ്യക്ഷയായി. കൊച്ചി എം.എൽ.എ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോ-ഓർഡിനേറ്റർ സിംല കാസിം മുഖ്യപ്രഭാഷണം നടത്തി. സോഫി കെ.ടി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മട്ടാഞ്ചേരി ബി.പി.സി കല്പകം രാജൻ, എച്ച്.എം. ഫോറം കൺവീനർ പി.ജി. സേവ്യർ, ഫാത്തിമ ജി.എച്ച്.എസ് എച്ച്.എം സിജി, വിദ്യാരംഗം കലാസാഹിത്യവേദി സബ്‌ ജില്ലാ കോ-ഓർഡിനേറ്റർ വി.കെ. വസന്ത, രഞ്ജിനി എന്നിവർ സംസാരിച്ചു.