വൈപ്പിൻ: ചെറായി ആസ്ഥാനമായി പ്രവർത്തിക്കുന്ന കനിവ് പാലിയേറ്റീവ് കെയറിന് ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂളിലെ എൻ.സി.സി യൂണിറ്റ് സാമ്പത്തികസഹായവും പാലിയേറ്റീവ് ഉപകരണങ്ങളും നൽകി. കഴിഞ്ഞ കുറെ നാളുകളായി വൈപ്പിൻ മേഖലയിലെ വടക്കൻപ്രദേശങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് കിടപ്പുരോഗികൾക്ക് സഹായമെത്തിക്കുന്ന സംഘടനയാണ് കനിവ് പാലിയേറ്റീവ് കെയർ. എൻ.സി.സി എസ്.ജി.ടി പ്രവീൺ കനിവ് പ്രസിഡന്റ് പി.ബി. സജീവന് ഉപകരണങ്ങൾ കൈമാറി. പ്രധാന അദ്ധ്യാപിക കെ. ബി. ഷീബ പി.ടി.എ പ്രസിഡന്റ് സുരേഷ്, എൻ.സി.സി അദ്ധ്യാപകൻ ശിവപ്രസാദ്, കനിവ് അംഗങ്ങളായ വാസന്തി സലീവൻ, കെ.എസ്. സജീഷ്, പി.എം. ശ്രീജിത്ത്, വി.ബി. സേതുലാൽ എന്നിവർ പങ്കെടുത്തു.