photo
കേരള സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറക്കണമെന്നാശ്യമുന്നയിച്ച് ബി.ജെ.പി. ചെറായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ ബി.ജെ.പി. ജില്ലാ സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: സംസ്ഥാനസർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറക്കണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി ചെറായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറായി ദേവസ്വംനടയിൽ സായാഹ്നധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനു. എസ് അദ്ധ്യക്ഷത വഹിച്ചു.
ശ്രീ ചെറായി, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ, സംസ്ഥാന പോളിസി ആൻഡ് സെൽ കൺവീനർ എൻ.എം. രവി, സംസ്ഥാന കൗൺസിൽ അംഗം കെ ആർ. കൈലാസൻ, ജില്ലാ കമ്മിറ്റി അംഗം വി.വി. അനിൽ, പള്ളിപ്പുറം നോർത്ത് കമ്മിറ്റി പ്രസിഡന്റ് വിജേഷ് എന്നിവർ പ്രസംഗിച്ചു.